Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEET UG 2026

നീ​റ്റ് പു​നഃ​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യി; എ​ൻ​ടി​എ ആ​സ്ഥാ​ന​ത്തെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ഴു​തി​യ നീ​റ്റ് പു​നഃ​പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. മു​ൻ​പ് ന​ട​ന്ന പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​യും വി​വാ​ദ​ങ്ങ​ളെ​യും തു​ട​ർ​ന്ന് ക​ടു​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ എ​ൻ​ടി​എ പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

പ​രീ​ക്ഷാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഒ​ഖ്‌​ല​യി​ലു​ള്ള എ​ൻ​ടി​എ ആ​സ്ഥാ​നം നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സാ​ങ്കേ​തി​ക, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ലോ​ജി​സ്റ്റി​ക്സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്ക് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി. എ​ഐ നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു​ക്കി​യി​രു​ന്ന​ത്.

Latest News

Corehub Up